പണം കൈമാറുമ്പോള്‍ തെറ്റുപറ്റിയാല്‍ തുക തിരികെ ലഭിക്കാന്‍ എന്തുചെയ്യണം…..

രാജ്യത്തെ പണമിടപാടു രീതികളെ ആകെ മാറ്റിമറിച്ച ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. പണം കൈയ്യില്‍ കൊണ്ടു നടക്കാതെ സ്മാര്‍ട്‌ഫോണും ബാങ്ക് അക്കൗണ്ടില്‍ പണവുമുണ്ടെങ്കില്‍ ഏത് നിമിഷത്തിലും അത്യാവശ്യം പണമിടപാടുകള്‍ നടത്താന്‍ യു.പി.ഐ സംവിധാനം ഏറെ സഹായകരമാണ്. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, പണം മറ്റൊരാള്‍ക്ക് അയച്ചുനല്‍കാനും യു.പി.ഐ ഇടപാടുകള്‍ ഏറെ സഹായകരമാണ്. 

ഗൂഗിള്‍പേ, ഫോണ്‍പേ, പേടി.എം, ആമസോണ്‍ പേ എന്നിവയെല്ലാം ജനകീയ യു.പി.ഐ ആപ്പുകളാണ്. എന്നാല്‍ ഇടയ്‌ക്കെല്ലാം ഇത്തരം ആപ്പുകള്‍ നമുക്ക് പണിതരാറുണ്ട്.

 

യു.പി.ഐ വഴി പണം കൈമാറുമ്പോള്‍ പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും.? ഇതിനെക്കുറിച്ച് അറിയാത്തവരാണ് നമ്മളില്‍ കൂടുതല്‍ പേരും. പണം സ്വീകരിക്കുന്നയാളിന് കിട്ടാതെവരികയും അയച്ചവരുടെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റാകുകയും ചെയ്യുമ്പോള്‍ ആ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ട്. എന്തൊക്കെയാണ് ആ വഴികളെന്ന് നോക്കാം.

 

നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാം

ഇനിയും പരാതി പരിഹരിക്കാനായില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്. ആര്‍ബിഐ മാര്‍ഗനിര്‍ദേശ പ്രകാരം, ഒരു സാധാരണ പേപ്പറില്‍ പരാതി എഴുതി ബന്ധപ്പെട്ട ഓംബുഡ്‌സ്മാന്റെ ഓഫീസിലേക്ക് പോസ്റ്റ്/ഫാക്‌സ്/ഹാന്‍ഡ് ഡെലിവറി വഴി പരാതി ഫയല്‍ ചെയ്യാം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഓംബുഡ്‌സ്മാന് ഇ മെയില്‍ വഴിയും പരാതി അയയ്ക്കാം. നിങ്ങള്‍ പരാതി നല്‍കിയ സേവന ദാതാവിന്റെ ബ്രാഞ്ചിലേക്കോ ഓഫീസിലേക്കോ പരാതി അയയ്ക്കണം. ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് സ്‌കീമിനൊപ്പം ഒരു പരാതി ഫോമും കണ്ടെത്താനാകും, എന്നിരുന്നാലും, ഈ ഫോര്‍മാറ്റ് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമല്ല.

Verified by MonsterInsights