പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നീട്ടി

പാൻ കാർഡ്  ആധാറുമായി  ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ കൊടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട  അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വർഷം കൂടി നീട്ടിനൽകിയത്. 

2023 മാർച്ച് 31 വരെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിനകം ഒരു നികുതിദായകൻ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ  ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT)  അറിയിച്ചു. ഇതുവരെ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തവർ ഇന്ന് മാർച്ച് 31 വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ അത് ഉടൻ ലിങ്ക് ചെയ്യണമെന്ന് CBDT അറിയിച്ചു. അല്ലാത്തപക്ഷം, ഈ തീയതിക്ക് ശേഷം, ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights