പനിക്കിടക്കയില്‍ കേരളം; സര്‍ക്കാര്‍ ആശുപത്രികള്‍ നിറയുന്നു; 158 പേര്‍ക്ക് ഡെങ്കി.

സംസ്ഥാനത്ത് പനി പടരുന്നു. ഒരാഴ്ചയ്ക്കിടെ 39,654 പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. 158 പേര്‍ക്ക് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ച കോഴിക്കോട്,  അഞ്ചുപേരുടെ സ്രവ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

 

മഴക്കാലമെത്തുന്നതിനും മുന്‍പേ  പനിക്കിടക്കയിലാണ് കേരളം. ചൊവ്വാഴ്ച മാത്രം ചികില്‍സ തേടിയെത്തിയത് 6185പേര്‍. വെസ്റ്റ് നൈല്‍ ഫീവറും ഡെങ്കിപ്പനിയുമാണ് ആശങ്കപ്പെടുത്തുന്നത്. ചൊവ്വാഴ്ച മാത്രം 29 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ എറണാകുളത്ത്. പാലക്കാട് ഒരാള്‍ മരിച്ചു.

19 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടും മലപ്പുറത്തും തൃശൂരുമാണ് വെസ്റ്റ് നൈല്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒമ്പതുപേര്‍ക്ക് കൂടി വെസ്റ്റ്നൈല്‍ ഫീവറിന്റ ലക്ഷണങ്ങള്‍ കണ്ടെത്തി.

രോഗികളുടെ എണ്ണം കൂടിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥലമില്ലാതായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 

രോഗികളെ തറയില്‍ കിടത്തേണ്ട അവസ്ഥയാണ്. പനി പടരുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം എത്രയും 

വേഗം ആരംഭിക്കേണ്ട സാഹചര്യമാണ്.


Verified by MonsterInsights