പരീക്ഷയൊന്നും ഇല്ലാതെ പ്രതിമാസം 40000 രൂപ വരെ ശമ്പളത്തിൽ സർക്കാർ ജോലി ഒഴിവുകള്‍

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റൻ്റ് (വിഷം) എന്ന താൽകാലിക, ദിവസ വേതന തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ വാക്ക്-ഇൻ ഇൻ്റർവ്യൂ നടക്കും. എസ്എസ്എൽസിയാണ് ആവശ്യം.

വിഷമുള്ളതും അല്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ അഞ്ച് വർഷത്തെ പരിചയം ആവശ്യമാണ്. വിദ്യാഭ്യാസ പശ്ചാത്തലവും തൊഴിൽ പരിചയവും സാക്ഷ്യപ്പെടുത്തുന്ന അസൽ രേഖകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ അഭിമുഖം നടക്കുന്ന ദിവസം രാവിലെ 10:30 ന് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights