പത്താം ക്ലാസ് പാസായവർക്കും ബിരുദധാരികൾക്കുമായി 55,000 സർക്കാർ ജോലി അവസരങ്ങൾ. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.2024ൽ തപാൽ വകുപ്പിൽ 35,000 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 18 നും 40നും ഇടയിൽ പ്രായമുള്ളവരും കമ്പ്യൂട്ടർ, സൈക്കിൾ എന്നിവ ഉപയോഗിക്കാൻ അറിയുന്നവരായിരിക്കണം. മെരിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ജൂൺ 25 മുതൽ ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം. തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in. ലൂടെ വേണം അപേക്ഷിക്കാൻ.എസ്‌എസ്‌സി റിക്രൂട്ട്‌മെന്റിൽ 8,326 ഒഴിവുകളാണുള്ളത്. 18നും 27നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഈ ജോലി ലഭിക്കണമെങ്കിൽ എഴുത്ത് പരീക്ഷ പാസാകണം. പ്രതിമാസം 18,000 രൂപ മുതൽ 22,000 രൂപ വരെയാണ് ശമ്പളം. എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂലായ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി
ഐബിപിഎസിൽ 6,128 ഒഴിവുകളാണുള്ളത്. ബിരുദമുള്ളവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900രൂപ മുതൽ 47,920 രൂപ വരെയാണ് ശമ്പളം. പ്രിലിമിനറിയിലൂടെയും മെയിൻ പരീക്ഷയിലൂടെയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. 27 വയസാണ് പ്രായപരിധി. ജൂലായ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ibpsonline.ibps.in എന്ന വെബ്‌സൈറ്റിലൂടെ വേണം അപേക്ഷകൾ സമർപ്പിക്കാൻ.