മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ …. എന്നാൽ സൂക്ഷിച്ചോ.

നിങ്ങൾ മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ…. എന്നാൽ നിങ്ങൾ സുക്ഷിച്ചോ.. അല്ലെങ്കിൽ മുട്ടൻ പണി കിട്ടും. സ്മാർട്ട് ഫോണുകളുടെ ഉപയോഗം വർധിക്കുമ്പോൾ അവ ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരാറുണ്ട്.നമ്മളിൽ മിക്കവരും ചാർജ് ചെയ്ത കഴിഞ്ഞാൽ ,സ്വിച്ച് ഓഫ് ചെയ്യാൻ മറക്കാറുമുണ്ട്.സോക്കറ്റിലെ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക സോക്കറ്റിൽ നിന്ന് ചാർജർ ഊരി മാറ്റാതിരിക്കുക എന്നീ  തുടങ്ങിയ കാര്യങ്ങൾ അപകടം വരുത്തിവെയ്ക്കും.അങ്ങനെയുള്ളവരോടാണ് ഇനി പറയാൻ പോകുന്നത്.

സ്വിച് ഓൺ ചെയ്ത് വെച്ചാൽ വൈദ്യൂതി പ്രവാഹം തുടരും. ഇത് സ്പാർക്കിംഗിന് കാരണമാകുകയും അത് ചിലപ്പോൾ പൊട്ടിത്തെറി വരെ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും ചാർജ് ചെയ്ത് കഴിഞ്ഞാൽ സ്വിച്ച് ഓഫ് ചെയ്യുക. ചാർജർ ഊരി മാറ്റിവയ്ക്കാനും മറക്കരുത്.സ്വിച്ച് ഓഫ് ചെയ്യാതിരുന്നാൽ  ചാർജർ അഡാപ്റ്റർ ചൂടാകും. ഇതുവഴി ചാർജർ കേടാവുകയും ചെയ്യുന്നു. കൂടാതെ ചാർജർ എപ്പോഴും പ്‌ളകിൽ തന്നെ വയ്ക്കാതെ അൺപ്ലക്  ചെയ്യ്ത് വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാനും ശ്രദ്ധിക്കുക.

Verified by MonsterInsights