പത്താം ക്ളാസ് യോഗ്യതയുള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം; പരീക്ഷയില്ല, 75,000 രൂപവരെ ശമ്പളം.

 എയർപോർട്ട് ജോലി സ്വപ്‌നം കാണുന്നവർക്ക് സുവർണാവസരം. എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (എഐഎഎസ്‌എൽ) കീഴിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ 3256 ഒഴിവുകളാണുള്ളത്. 

ടെർമിനൽ മാനേജർ-3, ഡെപ്യൂട്ടി ടെർമിനൽ മാനേജർ-9, ഡ്യൂട്ടി മാനേജർ 30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ-101, റാമ്പ് മാനേജർ-2, ഡെപ്യൂട്ടി റാമ്പ് മാനേജർ-6, പാരാമെഡിക്കൽ കം കസ്റ്റമർ സർ‌വീസ് എക്‌സിക്യൂട്ടീവ്- 3, റാമ്പ് സർവീസ് എക്‌സിക്യൂട്ടീവ്- 406, യൂട്ടിലിറ്റി ഏജന്റ്-22 തുടങ്ങിയവയാണ് ഒഴിവുകൾ. പത്താം ക്ളാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ടെർമിനൽ മാനേജർ-75,000 രൂപ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ-60,000 രൂപ, ഡെപ്യൂട്ടി മാനേജർ പാസഞ്ചർ-45,000, ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32,200 രൂപ, ജൂനിയർ ഓഫീസർ കസ്റ്റമർ സർവീസ് 29, 760 എന്നിങ്ങനെയാണ് ശമ്പളം. ജൂലായ് 12 ആണ് ഓൺലൈനായി അപേക്ഷ നൽകാനുള്ള അവസാന തീയതി. ഓരോ തസ്‌തികകളുടെയും യോഗ്യത, ഒഴിവുകളുടെ എണ്ണം, അഭിമുഖം നടക്കുന്ന ദിവസം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾക്ക് https://www.aiasl.in/Recruitment എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Verified by MonsterInsights