പത്താം ക്ലാസുണ്ടോ? പോസ്റ്റ് ഓഫീസില്‍ ജോലി നേടാം; കത്തയച്ച് അപേക്ഷിക്കാം.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തപാല്‍ വകുപ്പിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് കര്‍ണാടക ഇപ്പോള്‍ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ആകെ 27 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ തപാല്‍ വഴി അപേക്ഷ നല്‍കണം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക. മേയ് 15 നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് കര്‍ണാടകയില്‍ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 27.

തപാല്‍ വഴി മേയ് 15 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

പ്രായപരിധി

18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി.

 

എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

 

യോഗ്യത
പത്താം ക്ലാസാ പാസായിരിക്കണം.

ലൈറ്റ്, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.

മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്

ലൈറ്റ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ എന്നിവയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപവരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിക്കുക. ശേഷം അതില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് മേയ് 15നകം തപാല്‍ വഴി അയക്കണം. ഫീസടക്കേണ്ടതില്ല.

വിലാസം
മാനേജര്‍, മെയില്‍ മോട്ടോര്‍ സര്‍വീസ്
ബെംഗളൂരു
560001 

Verified by MonsterInsights