പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ലിംഗനിര്‍ണയ പരിശോധന നിയമവിധേയമാക്കുന്നതിനെ അംഗീകരിക്കുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മുന്‍കൂട്ടി ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ച്ച പ്രാപിച്ചതിനാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും ലിംഗാനുപാതം മെച്ചപ്പെടുത്താനും കഴിയും.
ഗര്‍ഭകാലത്തെ ലിംഗ നിര്‍ണയം അതായത് Pre-Conception and Pre-Natal Diagnostic Techniques (PCPNDT) നോട് യോജിക്കുന്നില്ലെന്ന് ഡോ ആര്‍ വി അശോകന്‍ മുന്‍പ് പറഞ്ഞിരുന്നു.
കൊല്‍ക്കത്തയിലെ ആര്‍ജികാര്‍ മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പശ്ഛിമബംഗാള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രൊഫഷണലായി സമീപിച്ചിരുന്നെങ്കില്‍ കേസ് ഇങ്ങനെ അവസാനിക്കാല്ലായിരുന്നു. ഇത്തരം കേസുകളെല്ലാം രാഷ്ട്രീയക്കാരാണ് നിയന്ത്രിക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരെയുളള ആക്രമണം തടയാനുളള സംസ്ഥാനത്തെ നിയമങ്ങള്‍ ഫലപ്രദമല്ലെന്നും അവ ശരിയായി നടപ്പിലാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും ഐഎംഎം പ്രസിഡൻ്റ് കുറ്റപ്പെടുത്തി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി.