പെറുവിൽ ശക്തമായ ഭൂചലനം,തീവ്രത 7.5 : 75 ഓളം വീടുകൾ നാമാവശേഷമായി

പെറുവിന്‍റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ 75 ഓളം വീടുകൾ ആണ് തകർന്നത്. 10 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പള്ളി ഗോപുരവും നശിച്ചു.കൊളോണിയൽ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു പള്ളിയുടെ 45 അടി ഉയരമുള്ള ഗോപുരമണ് തകർന്നത്.

ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം 131 കിലോമീറ്റർ വ്യാപ്തിയിൽ അനുഭവപ്പെട്ടു എന്നാണ് പെറു ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. ഭൂചലനത്തിൻ്റെ ആഘാതം അയൽരാജ്യമായ ഇക്വഡോറിലും അനുഭവപ്പെട്ടു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയിൽനിന്ന് 98 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് നിരവധി റോഡുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

തലസ്ഥാന നഗരമായ ലിമ, തീരദേശ ആൻഡിയൻ, എന്നിവ ഉൾപ്പെടെ രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളിൽ ഭൂചലനം ആഘാതം സൃഷ്ടിച്ചു. എല്ലാ വർഷവും ചെറുതും വലുതുമായ 400ഓളം ഭൂകമ്പങ്ങൾക്ക് സാക്ഷിയാകുന്ന രാജ്യമാണ് പെറു.2007 ആഗസ്റ്റ് 15നുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 500ൽ അധികം പേർക്കാണ് ജീവൻ നഷ്ടമായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights