പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതകത്തിനും വില കൂട്ടി

ഒരിടവേളക്ക് ശേഷം പെട്രോളിനും ഡീസിലിനും വില വർധിപ്പിച്ചതിന് പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 2021 ഒക്ടോബർ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാർഹിക പാചകവാതകത്തിന് വില വർധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് ഡെലിവറി ചാർജുകളില്ലാതെ 956 രൂപ നൽകേണ്ടി വരും.

jaico

141 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില വർധിപ്പിച്ചിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്.കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ൽ നിന്ന് 85 പൈസ കൂടി 92.27 ലുമെത്തി. ചൊവ്വാഴ്ചയോടെ ഉയർന്ന വില പ്രാബല്യത്തിൽ വന്നു.

നവംബറിൽ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്കരിച്ചത്. റഷ്യ-യുക്രൈൻ സംഘർഷപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights