പിറന്നാളിന് ഊതിക്കെടുത്താന്‍ മെഴുകുതിരികള്‍ വേണ്ട’; ഫ്‌ളാഷ് ലൈറ്റുകള്‍ ‘ഊതിക്കെടുത്തി’ ആഘോഷം

പിറന്നാളിന് ഊതിക്കെടുത്താന്‍ മെഴുകുതിരികള്‍ ഇല്ല എന്ന് പറഞ്ഞ് സങ്കടപ്പെടെണ്ട. മെഴുകുതിരികള്‍ക്ക് പകരം ഇനി മൊബൈൽ ഫ്ലാഷ് ഊതിക്കെടുത്താം. അത്തരത്തിലുളള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെഴുകുതിരി ഊതിക്കെടുത്തുന്നതിനു പകരം മൊബൈൽ ഫ്ലാഷ് ഊതിക്കെടുത്തുന്ന പിറന്നാളുകാരിയുടെ വീഡിയോ ആണ് വൈറലായിരുക്കുന്നത്.

സുഹൃത്തുക്കൾ എല്ലാവരും കൂടി പിറന്നാളുകാരിക്ക് ഒരുക്കിയത് ഡിജിറ്റല്‍ മെഴുകുതിരികളാണ്. ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി കൂട്ടുകാര്‍ ഓരോരുത്തരും പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫളാഷ് ലൈറ്റും ഊതുന്ന സമയത്തുതന്നെ കൂട്ടുകാര്‍ ഓരോരത്തരും ലൈറ്റ് ഓഫാക്കി. ഇതിന്റെ ടൈമിങ് കൃത്യമായതോടെ ഡിജിറ്റല്‍ മെഴുകുതിരിയും അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഡിജിറ്റല്‍ ക്രിയേറ്ററായ അരിന്ദം ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 22 ലക്ഷം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതുപോലെയുള്ള കൂട്ടുകാരേയാണ് വേണ്ടത് എന്നായിരുന്നു പലരുടേയും കമന്റ്.‍‌‌