വലിയ സാധ്യതകളുള്ള ഒരു പഠന മേഖലയാണ് , പ്ലാസ്റ്റിക് മേഖല. മോൾഡിങ്ങ് രംഗത്തും സാങ്കേതിക രംഗത്തും വലിയ സാധ്യതകളുള്ള പ്ലാസ്റ്റിക് മേഖലയെ ഗവേഷണ സാധ്യതയോടെ പഠിപ്പിക്കുന്ന ഒരു ദേശീയ സ്ഥാപനമാണ് , സി പെറ്റ്. കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് & ടെക്നോളജി പ്ലാസ്‌റ്റിക്‌സ് (സി പെറ്റ്) പഠനരംഗത്ത് ഇന്ത്യയിലെ തന്നെ ഒരു മുൻനിരസ്‌ഥാപനമാണ്.
തെക്കേ ഇന്ത്യയിൽ കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 28 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി) മേഖലയിലെ കരിയറിനുതകുന്ന വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 28 വരെയാണ്, അപേക്ഷിക്കാനവസരം.
1.പിജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആൻഡ് ടെസ്‌റ്റിങ്.
3.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി.
4.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി.
പൊതു വിഭാഗത്തിന് 500/- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 250/- രൂപയുമാണ് , അപേക്ഷാ ഫീസ്. കംപ്യൂട്ടർ അധിഷ്ഠിത (CBT) ജോയിന്റ് എൻട്രൻസ് പരീക്ഷ, ജൂൺ 11ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പരീക്ഷാകേന്ദ്രങ്ങളിൽ വെച്ചു നടക്കും.