2021 -22 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 13നു പ്രസിദ്ധീകരിക്കും ,വിദ്യാർഥികൾക്കു ഓൺലൈൻ ആയിട്ട് ഗവണ്മെന്റ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം ,ആവിശ്യമെങ്കിൽ തെറ്റുകൾ തിരുത്താനും ,അപേക്ഷ പരിശോധിക്കാനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെ സമയം അനുവദിക്കും ,നിങ്ങൾക് വീട്ടിൽ ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചും ,സ്കൂൾ ഹെല്പ് ഡെസ്ക് സഹായത്തോടെയും ,കമ്പ്യൂട്ടർ സെന്റർ മുഖേനയും അപേക്ഷ എഡിറ്റ് ചെയ്യാം , വിദ്യാർഥികൾ ശ്രദ്ധിക്കുക തെറ്റായ വിവരം നൽകി അലോട്ട്മെന്റ് ലഭിച്ചാൽ അഡ്മിഷൻ റദ്ദ് ചെയ്യും ,
എന്തൊക്കെ എഡിറ്റ് ചെയ്യാൻ പറ്റില്ല
അപേക്ഷ സമർപ്പണ സമയത്ത് Candidate Login Create ചെയ്യുമ്പോൾ നൽകിയ വിവരങ്ങൾ ഒന്നും തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കില്ല
എന്തൊക്കെ എഡിറ്റ് ചെയ്യാം
🔷കാറ്റഗറി മാറ്റാം
🔷അഡ്രസ് മാറ്റാം
🔷സ്കൂൾ ഓപ്ഷൻ എഡിറ്റ് ചെയ്യാം (add ചെയ്യാം ,Remove ചെയ്യാം )
🔷ബോണസ് point എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം )
🔷ഗ്രേസ് മാർക്ക് എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം )
🔷ക്ലബ് സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം
എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾക് ട്രയൽ അലോട്ട്മെന്റ് സമയത്ത് എഡിറ്റ് ചെയ്യാം
🟩എങ്ങനെ അപേക്ഷ എഡിറ്റ് ചെയ്യാം ഘട്ടം അറിയുക
ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.hscap.kerala.gov.in/
ശേഷം Candidate Login sws എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,പാസ്സ്‌വേർഡ് ,ജില്ലാ എന്നിവ സെലക്ട് ചെയ്തു Submit നൽകുക
ശേഷം നിങ്ങൾക് Trail Result എന്നും , Edit Application എന്നും കാണാം ,അതിൽ Edit Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് അപേക്ഷ Edit ചെയ്ത് സമർപ്പിക്കാം