ബിരുദയോഗ്യതയുള്ള, 25 നു താഴെ പ്രായമുള്ള ഉദ്യോഗാർഥികളാണോ നിങ്ങൾ? എങ്കിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ നിങ്ങൾക്ക് ജോലി സ്വന്തമാക്കാം. സാമൂഹ്യനീതി വകുപ്പ്, മെയിന്റനൻസ് ട്രിബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫിസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം. ഒരു വർഷ കരാർ നിയമനമാണ്. ബിരുദത്തോടൊപ്പം വേർഡ് പ്രോസസിങ്ങിൽ അംഗീകൃത കംപ്യൂട്ടർ കോഴ്സ് ജയം, മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് എന്നിവയും നേടിയിരിക്കണം. പ്രായപരിധി: 18-25. അഭിമുഖം ഒക്ടോബർ 21 നു 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0471–2343241.