പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടറെടുത്ത് കറങ്ങി; അമ്മയ്ക്ക് പിഴ 26000 രൂപ

പ്രായപൂർത്തിയാകാത്ത കുട്ടി സുഹൃത്തുകളെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിച്ച കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 26000 രൂപ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ അഞ്ച് ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്ന് കോടതി വിധിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.


മോട്ടോർവാഹന നിയമത്തിലെ 194(സി,ഡി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. അച്ഛനേയും അമ്മയേയും പ്രതി ചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കേസിൽ നിന്ന് ഒഴിവാക്കി. അമ്മയുടെ പേരിലായിരുന്നു സ്‌കൂട്ടർ. ജനുവരി 20് ന് തൃശൂർ കൊഴുക്കുള്ളിയിലാണ് സംഭവം നടന്നത്. കുട്ടി ഹെൽമെറ്റും ധരിച്ചിരുന്നില്ല.അമിത വേഗത്തിൽ പിന്നിൽ രണ്ട് പേരെ ഇരുത്തി പോകുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഇവരെ പിടികൂടിയത്. അതേസമയം, 17 കാരനായ സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് ഒരു ദിവസത്തെ തടവും 34000 രൂപ പിഴയും വിധിച്ചിരുന്നു.




 

വാഹനത്തിന്റെ ആർസി ഉടമയായ യുവാവിന്റെ ഡ്രൈവിം​ഗ് ലൈസൻസ് 3 മാസത്തേക്ക് റദ്ദ് ചെയ്യുകയും ചെയ്യും. മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സഹോദരന്റെ ബൈക്കുമായി പോവുകയായിരുന്ന 17കാരനെ ആലുവയിൽ വെച്ച് പിടകൂടിയത്. രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം കേസ് ജൂവനൈൽ ബോർഡിന് കൈമാറുകയും ചെയ്തു. പ്രായപൂർത്തിയാവാത്ത ആൾക്ക് ബൈക്ക് ഓടിക്കാൻ നൽകിയതിന് 25000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് ബൈക്ക് നൽകിയതിന് 5000 രൂപ, ഇന്റികേറ്ററും കണ്ണാടിയും ഇല്ലാത്തതിന് 500 രൂപ വീതം, നമ്പർപ്ലേറ്റില്ലാത്തതിന് 2000 രൂപ സാരി​ഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഇല്ലാതിരുന്നതിന് 1000 രൂപ എന്നിങ്ങനെ എല്ലാത്തിനും ചേർത്താണ് 34000 രൂപ പിഴ. ബൈക്കിന്റെ ആർസി ഒരു വർഷത്തേക്കു റദ്ദാക്കും.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights