പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം

ഇന്ന് ആളുകൾ പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. വളരെ പതുക്കെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം തകരാറിലാക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഒരു കൂട്ടം രോഗങ്ങളിലേക്ക് വരെ ഇത് നയിച്ചേക്കാം. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, കാഴ്ച തകരാറുകൾ തുടങ്ങി പല രോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലൻ പലപ്പോഴും പ്രമേഹമായിരിക്കും.ജീവിതശൈലിയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാൻ സഹായിക്കും. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ പാരമ്പര്യമായുള്ള പ്രമേഹം ഇവയൊക്കെ കാരണം നിങ്ങൾക്ക് നിലവിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഇത് പ്രതിരോധിക്കേണ്ടത് വളരെ പ്രധാനമാണ്.ശരീര ഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഒരു പഠന റിപ്പോർട്ട് അനുസരിച്ച് ആളുകൾ വ്യായാമത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തി, ശരീരഭാരത്തിന്റെ ഏകദേശം 7% കുറച്ചതോടെ പ്രമേഹം വരാനുള്ള സാധ്യത 60% കുറഞ്ഞുവെന്ന് കണ്ടെത്തിയിട്ടുണ്ട്.അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ, പ്രീ ഡയബറ്റിസ് ഉള്ള ആളുകൾക്ക് രോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് അവരുടെ ശരീര ഭാരത്തിന്റെ 7% മുതൽ 10% വരെ കുറയ്ക്കണമെന്ന് ശുപാർശ ചെയ്യുന്നു. കൂടുതൽ ഭാരം കുറയുന്നത് കൂടുതൽ നേട്ടം ഉണ്ടാക്കുമെന്നും ഇതിൽ പറയുന്നു. നിങ്ങളുടെ നിലവിലെ ശരീരഭാരത്തെ അടിസ്ഥാനമാക്കി ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിന് തയ്യാറെടുക്കുക. ആഴ്ചയിൽ 1 മുതൽ 2 കിലോ വരെ ഭാരം കുറയാവുന്ന രീതികളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

Verified by MonsterInsights