പി.എസ്.സി പരീക്ഷയില്ലാതെ കേരള പൊലിസില്‍ സ്ഥിര ജോലി; ഹവില്‍ദാര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; തപാല്‍ വഴി അപേക്ഷിക്കണം.

കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹവില്‍ദാര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. കേരള പൊലിസ് വോളിബോള്‍ ടീമിലേക്ക് ഒഴിവുള്ള ഹവില്‍ദാര്‍ (അറ്റാക്കര്‍, സെറ്റര്‍) എന്നീ രണ്ട് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഹയര്‍ സെക്കണ്ടറി (HSE) പൂര്‍ത്തിയക്കിയ, കായിമായി മികവ് തെളിയിച്ചവര്‍ക്കാണ് അവസരം. ആകെ 2 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 29 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം….

തസ്തിക& ഒഴിവ് കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വോളിബോള്‍ മെന്‍ (അറ്റാക്കര്‍, സെറ്റര്‍) എന്നിങ്ങനെ ആകെ 2 ഒഴിവുകള്‍…

പ്രായപരിധി 

അറ്റാക്കര്‍ = 18 മുതല്‍ 26 വയസ് വരെ….

സെറ്റര്‍ = 18 മുതല്‍ 26 വയസ് വരെ….

യോഗ്യത അറ്റാക്കര്‍ അംഗീകൃത സംസ്ഥാന മീറ്റുകളിലെ വ്യക്തിഗത അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം. വോളിബോള്‍ ഗെയിമില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അന്തര്‍ സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിച്ചവര്‍ക്കും അവസരം. HSE അല്ലെങ്കില്‍ തത്തുല്യ വിജയം…
 
സെറ്റര്‍ അംഗീകൃത സംസ്ഥാന മീറ്റുകളിലെ വ്യക്തിഗത അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം. വോളിബോള്‍ ഗെയിമില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അന്തര്‍ സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിച്ചവര്‍ക്കും അവസരം. HSE അല്ലെങ്കില്‍ തത്തുല്യ വിജയം….

ഫിസിക്കല്‍ ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. മാത്രമല്ല, നീളം = 168 സെ.മീ, ചെസ്റ്റ്: 81 സെ.മീ- 5 സെ.മീ എക്‌സ്പാന്‍ഷനും വേണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 160 സെ.മീ നീളം മതിയാവും….

അപേക്ഷ തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പൊലിസിന്‍റെ ഔദ്യോഗിക വെബ്സെെറ്റ് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് തപാല്‍ മുഖേന അപേക്ഷിക്കാം. ഫീസടക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ ഫോം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ്, ആംഡ് പൊലിസ് ബറ്റാലിയന്‍, പേരൂര്ക്കട, തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ ഫെബ്രുവരി 29നകം നേരിട്ടോ, തപാല്‍ വഴിയോ എത്തിക്കണം….
friends travels

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights