സുഭാഷ് ചന്ദ്രന് പുരസ്‌കാരം സമ്മാനിച്ചു.

തിരുവനന്തപുരം: മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്സമ്മാനിച്ചു. ‘സമുദ്രശില’ എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ സമ്മാനിച്ചു. നോവലുകള്‍ എത്ര വായിക്കപ്പെടുന്നുവെന്ന് അറിയില്ലെന്നും വായിക്കപ്പെടേണ്ട കൃതികള്‍ ഒരുപാടുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കവി വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. അടുത്ത തലമുറ ഈ കൃതികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയില്ല. കാരണം തലമുറകളെ സ്വന്തം അക്ഷരത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. തീറ്റക്കടകള്‍ ഒരുപാടുണ്ടാവുകയും അക്ഷരക്കടകള്‍ ചുരുങ്ങുകയും ചെയ്തു. മലയാളത്തിലെ പല മഹാനിധികളില്‍ ഒരാളാണ് സുഭാഷ് ചന്ദ്രന്‍. വേണ്ടെന്നു വയ്ക്കാന്‍ കഴിയുന്ന ഒരു വാക്കുപോലും ഇല്ലാതെ ഒരു നോവലെഴുതുക എളുപ്പമല്ലെന്നും പ്രൊഫ. വി.മധുസൂദനന്‍ നായര്‍ പറഞ്ഞു.

Verified by MonsterInsights