രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ ഇനി ബാഫ്റ്റയില്‍

ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തില്‍ തിളങ്ങിയ എസ് എസ് രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’, ഷൗനക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്സ്’ എന്നീ ചിത്രങ്ങള്‍ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) പ്രാരംഭപട്ടികയില്‍ ഇടംപിടിച്ചു. ഇംഗ്ലീഷിതര ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് ആര്‍ ആര്‍ ആര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ‘ഓള്‍ ദാറ്റ് ബ്രീത്‌സ്’ ഡോക്യുമെന്ററി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡുകള്‍ക്കുള്ള അന്തിമ നാമനിര്‍ദേശപ്പട്ടിക ഈ മാസം 19-ന് പ്രഖ്യാപിക്കും. ഫെബ്രുവരി 19-ന് ലണ്ടന്‍ സൗത്ത്ബാങ്ക് സെന്ററിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പുരസ്‌കാരദാനച്ചടങ്ങ് നടക്കും. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള മത്സരപ്പട്ടികയിലും ആര്‍ ആര്‍ ആര്‍ ഇടംപിടിച്ചു.

2022 പുറത്തിറങ്ങിയ ആര്‍ആര്‍ആറിനുവേണ്ടി എം.എം കീരവാണി സംഗീത സംവിധാനം ചെയ്ത ‘നാട്ടുനാട്ടു’ എന്ന ഗാനം ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തില്‍ ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. RRR-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ഗാനം മാത്രമല്ല, ഈ അംഗീകാരം നേടുന്ന ആദ്യ ഏഷ്യൻ ഗാനം കൂടിയാണ്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മികച്ച ഗാനമായി തിരഞ്ഞെടുത്തിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. 

Verified by MonsterInsights