മൂന്നാംതരംഗത്തിലെ കുതിച്ചുചാട്ടത്തിന് ശേഷം രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. 1.61 ലക്ഷം പേർക്ക് പുതുതായി 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെക്കാലത്തിനു ശേഷം വീണ്ടും പത്ത് ശതമാനത്തിന് താഴേക്കെത്തി. 9.26 ശതമാനമാണ് നിലവിലെ ടിപിആർ. കഴിഞ്ഞ ദിവസം 11.6 ശതമാനമായിരുന്നു. അതേസമയം പ്രതിവാര ടിപിആർ 14.15 ശതമാനമാണ്.
24 മണിക്കൂറിനിടെ 1733 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. 2.81 ലക്ഷം പേർ ഒരു ദിവസത്തിനിടെ കോവിഡ് മുക്തരാകുകയും ചെയ്തു. 94.6 ശതമാനമാണ് ഇന്ത്യയിലെ നിലവിലുള്ള കോവിഡ് മുക്തി നിരക്ക്.