റേഷൻ കടകൾ ‘കെ സ്റ്റോർ’ ആകുമ്പോൾ മെച്ചം എന്തൊക്കെ

കേരളത്തിലെ റേഷൻകടകളിൽ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ‘കെ സ്റ്റോർ’ പദ്ധതിക്ക് മെയ് 14ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻകടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അന്നേ ദിവസം മുഖ്യമന്ത്രി നിർവഹിക്കും.  ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കാൻ തയാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്.

ബാങ്കിങ്​ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻകടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ്​ സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്​ഷൻ, ശബരി, മിൽമ ഉൽപന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും.

നിത്യോപയോഗ സാധനങ്ങൾ മുതൽ പാചകവാതക സിലിണ്ടറും, അക്ഷയ കേന്ദ്രങ്ങളുടെ മാതൃക വിവിധ സേവനങ്ങളും, ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടുകളും സാധ്യമാക്കുന്ന തരത്തിൽ റേഷൻ കടകളെ മാറ്റുന്ന പദ്ധതിയാണ് കെ- സ്റ്റോർ. ഇ- പോസ് മെഷീനെ ത്രാസുമായി ബന്ധിപ്പിക്കുന്നതിലൂടെ, റേഷൻ വിതരണം സുതാര്യമാക്കാനും, അളവിന് അനുസരിച്ച് സാധനങ്ങൾ കാർഡ് ഉടമയ്ക്ക് കിട്ടുന്നവെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നതാണ്.

ഈ വർഷം 1000 റേഷൻകടകളെ കെ സ്‌റ്റോർ ആക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അധിക സേവനങ്ങളുടെ പേരിൽ ഫീസ്‌ ഇടാക്കില്ലെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാക്കും.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുവാനാണ് തീരുമാനം. നിലവിലെ റേഷന്‍കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

  • കെ-​സ്റ്റോ​ർ സേ​വ​ന​ങ്ങ​ൾ

    റേ​ഷ​ൻ​ക​ട: അ​രി, ഗോ​ത​മ്പ്, മ​ണ്ണെ​ണ്ണ, ആ​ട്ട
  • മാ​വേ​ലി സ്റ്റോ​ർ: സ​ബി​സി​ഡി സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ബ​രി ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ
  • ഗ്യാ​സ്: അ​ഞ്ച് കി​ലോ ചോ​ട്ടു ഗ്യാ​സ്
  • മി​ൽ​മ ബൂ​ത്ത്: പാ​ൽ, മ​റ്റ് പാ​ലു​ൽ​പ​ന്നം
  • അ​ക്ഷ​യ സെ​ന്‍റ​ർ: ബി​ൽ അ​ട​ക്കാം, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ
  • മി​നി ബാ​ങ്ക്: 5000 രൂ​പ​വ​രെ പ​ണം പി​ൻ​വ​ലി​ക്കാം

പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ ത​യാ​റു​ള്ള റേ​ഷ​ൻ ഉ​ട​മ​ക​ളെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 300 ച​തു​ര​ശ്ര അ​ടി ക​ട​ക്ക് വി​സ്തീ​ർ​ണം വേ​ണം. ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ​പ്ലൈ​കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ, ബാ​ങ്കു​ക​ൾ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതികളിലുള്‍പ്പെടുത്തിയാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. കഴിഞ്ഞ മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണം ഇത് ജൂണിലേക്ക് നീട്ടുകയായിരുന്നു.