സ്ഥിര നിക്ഷേപങ്ങളെക്കാൾ വലിയ ലാഭകരമാണ് മൂച്വൽ ഫണ്ടുകൾ. പല തരത്തിലുള്ള മൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. നിക്ഷേപകർക്ക് അവരുടെ ആവശ്യങ്ങൾക്കും സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുസരിച്ച് ഇക്വിറ്റി, ഹൈബ്രിഡ് അല്ലെങ്കിൽ കടം ഡെബ്റ്റ് പോലുള്ള മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം. റിട്ടയർമെന്റ് പോലെയുള്ള ദീർഘകാല സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഇക്വിറ്റി ഫണ്ടുകളാണ് അനുയോജ്യം.
റിട്ടയർമെന്റ് സമയത്ത് കോടിപതിയാവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിക്ഷേപം നേരത്തെ തുടങ്ങണം. 5 കോടിയോ അതിനു മുകളിലോ ആണ് ക്ഷ്യമിടുന്നതെങ്കിൽ 25-ാമത്തെ വയസിൽ നിക്ഷേപം തുടങ്ങണം. 10,000 രൂപ പ്രതിമാസം 20 വർഷ കാലയളവിൽ നിക്ഷേപിച്ചാൽ റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുക തന്നെ കയ്യിൽ കിട്ടും.
20-ാം വയസിൽ നിക്ഷേപിച്ച് തുടങ്ങിയാൽ നിങ്ങൾക്ക് കോടിപതിയാകാം. നിങ്ങൾ 10,000 രൂപ പ്രതിമാസം 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 12 ശതമാനമായി തിരികെ കിട്ടും. അതായത് 20 വർഷത്തെ നിങ്ങളുടെ നിക്ഷേപം 24 ലക്ഷമാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുക 9991479 രൂപയായിരിക്കും. 9991479 രൂപയാണ് അധിക വരുമാനമായി നിങ്ങൾക്ക് ലഭിക്കുന്നത്. മൂന്നുവർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം മൂന്നിരട്ടിയിലധികമാണ് വളരുക. 45-ാം വയസിൽതന്നെ നിങ്ങൾക്ക് കോടപതിയാകാൻ സാധിക്കും. 26-ാം വയസിൽ നിക്ഷേപം തുടങ്ങിയാൽ രണ്ടു കോടി നേടാനാകും. നിങ്ങളുടെ നിക്ഷേപ തുക 31,20,000 രൂപയായിരിക്കും. 51 വയസാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 2,15,11,120 രൂപയാണ്. ഈ നിക്ഷേപത്തിലൂടെ 1,83,91,120 രൂപയാണ് നിങ്ങൾക്ക് കിട്ടുന്ന ലാഭം. ഇങ്ങനെ നിക്ഷേപിച്ചാൽ 51-ാം വയസിൽ നിങ്ങൾ 2.5 കോടി നേടും.
3 കോടിക്കായി 29-ാം വയസിൽ നിക്ഷേപം തുടങ്ങിയാൽ മതിയാകും. നിങ്ങളുടെ മൊത്ത നിക്ഷേപ തുക 34,80,000 രൂപയാണ്. നിങ്ങൾക്ക് ലാഭമായി കിട്ടുക 2,77,32,516 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടുന്ന തുക 3,12,12,516 രൂപയാണ്. അതായത് 54-ാം വയസിൽ നിങ്ങൾ 3.12 കോടിയുടെ ഉടമയാകും. 4 കോടിയാണ് ലക്ഷ്യമിടുന്നതെങ്കിൽ 31-ാം വയസിൽ നിക്ഷേപം തുടങ്ങണം. 37,20,000 രൂപയാണ് നിങ്ങളുടെ മൊത്ത നിക്ഷേപ തുക. കാലാവധി പൂർത്തിയാകുമ്പോൾ 3,61,84,045 ലാഭമടക്കം 3,99,04,045 രൂപ കിട്ടും. 56-ാം വയസിൽ നിങ്ങൾക്ക് കിട്ടുക 4 കോടിയാണ്.
5 കോടിക്കായി 33 വയസിൽ നിക്ഷേപം തുടങ്ങണം. 39,60,000 രൂപ നിക്ഷേപിക്കുമ്പോൾ 46979981 രൂപയടക്കം 5,09,39,981 രൂപ കയ്യിൽ കിട്ടും. 58-ാം വയസിൽ 5.10 കോടിയാണ് നിങ്ങൾക്ക് കിട്ടുക.