റെക്കോർഡ് ലാഭം, ജീവനക്കാർക്ക് എട്ട് മാസത്തെ ശമ്പളം ബോണസായി നല്കാൻ ഈ എയർലൈൻ.

2023-2024 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വാർഷിക ലാഭം ലഭിച്ചതിന് ശേഷം ജീവനക്കാർക്ക് ഏകദേശം എട്ട് മാസത്തെ ശമ്പളം ബോണസ് ആയി നല്കാൻ സിംഗപ്പൂർ എയർലൈൻസ്. മെയ് 15 ന് റെക്കോർഡ് അറ്റാദായം റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം.ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങൾക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. 2023-2024 സാമ്പത്തിക വർഷത്തിൽ സിറ്റി-സ്‌റ്റേറ്റ് കാരിയർ 2.67 ബില്യൺ ഡോളർ എന്ന റെക്കോർഡ് വാർഷിക ലാഭം നേടി,ഇത്

മുൻവർഷത്തേക്കാൾ 24% കൂടുതലാണ്.മത്സര സമ്മർദ്ദങ്ങൾ, ഉയർന്ന ചെലവുകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം എന്നിവ മറികടക്കാൻ എയർലൈൻ ചരക്ക് സർവീസ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു,  കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം സിംഗപ്പൂർ എയർലൈൻസ് മറ്റ് എയർലൈൻസുകളെ അപേക്ഷിച്ച് വേഗത്തിൽ വീണ്ടും സർവീസ് ആരംഭിക്കുകയും വിപണി വീണ്ടെടുക്കുകയും ചെയ്തിരുന്നു. മാർച്ചിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ 97% ആയിരുന്നു.മത്സര സമ്മർദ്ദങ്ങൾ, ഉയർന്ന ചെലവുകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം എന്നിവ മറികടക്കാൻ എയർലൈൻ ചരക്ക് സർവീസ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു,  കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം സിംഗപ്പൂർ എയർലൈൻസ് മറ്റ് എയർലൈൻസുകളെ അപേക്ഷിച്ച് വേഗത്തിൽ വീണ്ടും സർവീസ് ആരംഭിക്കുകയും വിപണി വീണ്ടെടുക്കുകയും ചെയ്തിരുന്നു. മാർച്ചിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ 97% ആയിരുന്നു.അറ്റാദായം ഉയർന്നതോടെ സിംഗപ്പൂർ എയർലൈൻസിൻ്റെ ഓഹരികൾ ഇന്ന് 0.4% ഉയർന്നു, 

 

 

 

Verified by MonsterInsights