റിസർവ് ബാങ്കിൽ 294 ഓഫീസർ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറുടെ 294 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ ഒൻപത് ഒഴിവിലേക്കും ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും creveulenzmälmzo: www.rbi.org.in. അവസാനതീയതി: ഏപ്രിൽ 18.

 > ഓഫീസർഗ്രേഡ്ബി (ജനറൽ): ഒഴിവ് 238.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദം/ തത്തുല്യ ടെക്നിക്കൽ/പ്രൊഫഷണൽ യോഗ്യത (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി). അല്ലെങ്കിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദം/തത്തുല്യ ടെക്നിക്കൽ/പ്രൊഫഷണൽ യോഗ്യത. (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി.

 > ഓഫീസർ ഗ്രേഡ്ബി (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച്): ഒഴിവ് 31

യോഗ്യത : ഇക്കണോമിക്സ്/ ഫിനാൻസ് മുഖ്യവിഷയമായ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ ഇക്കണോമിക്സ് ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./എം.ബി.എ.

 > ഓഫീസർ ഗ്രേഡ്ബി (ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്): ഒഴിവ് 25

യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്കൽ മാത്തമാറ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സിൽ 55 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം. അല്ലെങ്കിൽ തത്തുല്യം.

 > അസിസ്റ്റന്റ് മാനേജർരാജ്ഭാഷ: ഒഴിവ് 3

യോഗ്യത : ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദി/ഹിന്ദി ട്രാൻസലേഷനിൽ പി.ജി.യും. അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായുള്ള ബിരുദവും ഇംഗ്ലീഷ് പി.ജി.യും ട്രാൻസലേഷനിൽ പി.ജി.ഡിപ്ലോമയും. അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഉൾപ്പെട്ട ബിരുദവും സംസ്കൃതം/ കൊമേഴ്സ്/ഇക്കണോമിക്സ് പി.ജി.യും ട്രാൻസലേഷനിൽ പി.ജി. ഡിപ്ലോമയും. അല്ലെങ്കിൽ ഹിന്ദി/ ഇംഗ്ലീഷ് ട്രാൻസലേഷനിൽ പി.ജി. (പി.ജി. യോഗ്യതകൾ സെക്കൻഡ് ക്ലാസോടെ നേടിയതായിരിക്കണം).

 > അസിസ്റ്റന്റ് മാനേജർപ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി: ഒഴിവ് 3

യോഗ്യത : ആർമി/നേവി/ എയർഫോഴ്സിൽ അഞ്ചുവർഷം ഓഫീസറായി സേവനമനുഷ്ഠിച്ചിരിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights