Present needful information sharing
പാസഞ്ചർ ട്രെയിനുകൾ എസി കോച്ചുകളാകുന്നു. ഇതോടെ പത്ത് രൂപ ടിക്കറ്റ് നിരക്കിൽ എസി കോച്ചിൽ യാത്ര ചെയ്യാനാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എല്ലാവർക്കും എസി ക്ലാസിൽ യാത്ര ചെയ്യാൻ അവസരമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയതാണ് റെയിൽവേയുടെ പുതിയ പ്രഖ്യാപനം.
പരീക്ഷണാടിസ്ഥാനത്തിൽ സബർബൻ ട്രെയിനുകളിലാണ് ആദ്യം എസി സംവിധാനം കൊണ്ടുവരുന്നത്. സെപ്റ്റംബറോടെ ഇത് നടപ്പിലാകും. വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള മുംബൈ സബർബൻ സർവീസ് ട്രെയിനുകളാണ് എസി കോച്ചുകളായി ഉയർത്തുക.
പാസഞ്ചർ ട്രെയിനുകളിൽ 150 കിലോമീറ്റർ ദൂരത്തിനുള്ള സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് 35 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇത് എസി കോച്ചുകളിലാണെങ്കിൽ 350 രൂപയോ അധികമോ ആകും. എന്നാൽ പുതിയ എസി ലോക്കൽ ക്ലാസ് ട്രെയിനുകളിൽ 65 കിലോമീറ്റർ യാത്ര ചെയ്യാൻ ടിക്കറ്റിന് 30 രൂപ മാത്രമാണ് ഈടാക്കുക.