PAN-Aadhaar linking | സമയപരിധി അവസാനിക്കുന്നു; നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തോ ? പരിശോധിക്കാം

രാജ്യത്തെ ജനങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതിന് ശേഷവും ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തവരുണ്ടെങ്കില്‍  അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നേരത്തെ വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ് അത്യാവശ്യമാണ്.

ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്. എന്നിരുന്നാലും, സമയപരിധിക്കുള്ളില്‍ ലിങ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പിഴ അടയ്ക്കണം.  2023 മാർച്ച് 31-നകം ഒരു കാർഡ് ഉടമ അവരുടെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ഐടി വകുപ്പിന്റെ ഉപദേശം അനുസരിച്ച് അവരുടെ പാൻ നമ്പർ പ്രവർത്തനരഹിതമാകും.

ആധാറും പാന്‍കാര്‍ഡും ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

  •  ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (eportal.incometax.gov.in or incometaxindiaefiling.gov.in.)
  •  നിങ്ങളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. പാന്‍ നമ്പറോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ യൂസര്‍ ഐഡിയായി നല്‍കുക.
  •  യൂസര്‍ ഐഡിയും, പാസ് വേര്‍ഡും , ജനനതീയതിയും നല്‍കി പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  •  ഇപ്പോള്‍ തുറന്ന് വരുന്ന പേജില്‍ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
  •  ഹോംപേജിലെ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ഇനി നിങ്ങളുടെ പേരും, പാന്‍കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ടൈപ്പ് ചെയ്യുക.
  • ശേഷം ‘I have only year of birth in Aadhaar card’ ല്‍ ക്ലിക്ക് ചെയ്യുക.
  • കാപ്ച ടൈപ്പ് ചെയ്യുക.
  • ശേഷം പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
Verified by MonsterInsights