സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കോവിഡ് സമയത്ത് നിർത്തലാക്കിയതും, യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുമാണ് പുതിയ സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. പുതിയതായി അനുവദിച്ച സ്റ്റോപ്പുകളും സമയക്രമവും ചുവടെ.

16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്: അമ്പലപ്പുഴ-പുലര്‍ച്ച 3.10- ജൂലൈ 16 മുതല്‍

16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്: കുണ്ടറ- രാത്രി 11.32- ജൂലൈ 18 മുതല്‍

16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ്: നെയ്യാറ്റിൻകര- പുലര്‍ച്ച 3.00-ജൂലൈ 17 മുതല്‍

16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്: കരുനാഗപ്പള്ളി-പുലര്‍ച്ച 02.22-ജൂലൈ 16 മുതല്‍

12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്: കൊയിലാണ്ടി-പുലര്‍ച്ച 03.09-ജൂലൈ 15 മുതല്‍

16381 പുനെ-കന്യാകുമാരി എക്സ്പ്രസ്: ഒറ്റപ്പാലം-പുലര്‍ച്ച 1.44-ജൂലൈ 15 മുതല്‍

16604 തിരുവനന്തപുരം മംഗളൂരു മാവേലി എക്സ്പ്രസ്: കുറ്റിപ്പുറം-പുലര്‍ച്ച 2.29, കൊയിലാണ്ടി-03.09-ജൂലൈ 16 മുതല്‍

16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് എക്സ്പ്രസ്: ചാലക്കുടി: പുലര്‍ച്ച 2.09 -ജൂലൈ 16 മുതല്‍

അമൃത എക്സ്പ്രസിന് കരുനാഗപ്പള്ളിയില്‍ പുതിയ സ്റ്റോപ് അനുവദിച്ച സാഹചര്യത്തില്‍ ജൂലൈ 17 മുതല്‍ ഈ ട്രെയിനിന്‍റെ കൊല്ലം, വര്‍ക്കല സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരും. കൊല്ലം: പുതിയ എത്തിച്ചേരല്‍ സമരം: പുലര്‍ച്ചെ-2.47 (നിലവില്‍ -2.42), വര്‍ക്കല: 3.12 (നിലവില്‍-3.09).

യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. യാത്രക്കാരുടെ വിവിധ സംഘടനകൾ ഇതുസംബന്ധിച്ച് നിവേദനങ്ങൾ നൽകിയിരുന്നു. സ്റ്റോപ്പ ആവശ്യപ്പെട്ട് എം.പിമാർ നടത്തിയ സമ്മർദ്ദവും ഫലം കാണുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരണമോയെന്ന കാര്യം അതത് സ്റ്റേഷനുകളിലെ വരുമാനം പരിഗണിച്ചാണ് തീരുമാനിക്കും.

 

.

Verified by MonsterInsights