സംസ്ഥാനത്ത് ഡീസൽ വില സെഞ്ച്വറിയടിച്ചു.

ഇന്ധനവില ഇന്നും കൂട്ടി. രാജ്യത്ത് ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് കടന്നു. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിലാണ് ഡീസൽ വില 100 രൂപ കടന്നത്. ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസയും, പെട്രോളിന് 2 രൂപ 99 പൈസയുമാണ് എണ്ണ കമ്പനികൾ വർദ്ധിപ്പിച്ചത്.

hill monk ad

കൊച്ചിയില്‍ ഡീസൽ വില ഒരു ലിറ്ററിന് 97 രൂപ 95 പൈസയും, കോഴിക്കോട് 98 രൂപ 28 പൈസയുമായി കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104 രൂപ 42 പൈസയും, കോഴിക്കോട് 104 രൂപ 64 പൈസയും, തിരുവനന്തപുരത്ത് 104 രൂപ 40 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. അവിടെ പെട്രോള്‍ ലിറ്ററിന് 116.09 രൂപയും, ഡീസലിന് 106.77 രൂപയുമാണ് വില.സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.ഡീസൽ നിരക്ക് വർദ്ധനവിന് ഒരു ദിവസം മുമ്പ്, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ ഇന്ധനം ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കാത്തതിനാൽ രാജ്യത്ത് പെട്രോൾ വില കുറയുന്നില്ല എന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പകുതിയോളം കേന്ദ്ര എക്സൈസും സംസ്ഥാന വാറ്റും (മൂല്യവർദ്ധിത നികുതി) ഉൾപ്പെടുന്നു. അവ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.

dance
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights