രാമപുരം: ഏഷ്യാകപ്പ് ഏഷ്യന്‍ യൂണിവേഴ്സിറ്റി വനിത സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ല്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുക്കുന്നതിന് കോട്ടയം രാമപുരം സ്വദേശി സാന്ദ്ര മരിയ തോമസ് യോഗ്യത നേടി.
ആന്ധ്രാപ്രദേശില്‍ വച്ച് നടന്ന സെലക്ഷന് ക്യാമ്പില്‍ വച്ചാണ് സാന്ദ്രയ്ക്ക് ഈ നേട്ടം കൈവരിക്കുവാനായത്. പാലക്കാട് മെഴ്സി കോളേജിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനിയായ സാന്ദ്ര കിഴതിരി തച്ചൂര് തോമസ്, സവിത ദമ്പതികളുടെ മകളാണ്.
രാമപുരം എസ്.എച്ച്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സോഫ്റ്റ് ബോളില്‍ സാന്ദ്ര പ്രാഗല്ഭ്യം തെളിയിച്ചത്. കേരളാ സോഫ്റ്റ്ബോള്‍ ഗേള്‍സ് ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനായി ഇതിന് മുന്‍പ് ദേശീയ മത്സരങ്ങളില്‍ സാന്ദ്ര പങ്കെടുത്തിട്ടുണ്ട്.
ഈവര്‍ഷം ഡിസംബര്‍ മാസം തായ്ലന്റില് വച്ചാണ് ഏഷ്യാകപ്പ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ തയ്യാറെടുപ്പിനായിട്ട് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ ക്യാമ്പിലാണ് ഇപ്പോള്‍ സാന്ദ്ര. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാധാരണ കുടുംബത്തിലെ അംഗമായ സാന്ദ്രയ്ക്ക് ദേശിയ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ നാടാകെ ആഹ്ലാദത്തിലാണ്.