സന്തോഷിക്കൂ! മഴ പെയ്യും എല്ലാ ജില്ലകളിലും; കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 11 വരെയുള്ള പുതിയ അറിയിപ്പിതാ

വടക്കൻ കേരളത്തിൽ മഴയില്ലെന്ന പരാതിക്കിടെ ഇതാ വരുന്നു ആശ്വാസമഴ.

ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെയുള്ള മഴ സാധ്യത പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ പെയ്യാൻ സാധ്യതയുള്ളത്. ഏപ്രിൽ എട്ടിന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ അറിയിപ്പുള്ളത്.

എല്ലാ ജില്ലക്കാർക്കും സന്തോഷത്തിന് വക നൽകുന്നതാണ് ഏപ്രിൽ 9ലെ പ്രവചനം. ചൊവ്വാഴ്ച 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം ഏപ്രിൽ 10ന് വടക്കൻ ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രിൽ 11നാകട്ടെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ അറിയിപ്പുള്ളത്. നേരിയതോ മിതമായ തോതിലോ ഉള്ള മഴ സാധ്യതയാണ് ഈ ദിവസങ്ങളിലുള്ളത്.

Verified by MonsterInsights