എസ്.ബി.ഐ നിക്ഷേപ പലിശ ഉയര്‍ത്തി: ഏത് ബാങ്കില്‍ ഉയര്‍ന്ന നിരക്ക് ലഭിക്കും, താരതമ്യം ചെയ്യാം.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഈയിടെയാണ് ഒരു വര്‍ഷത്തില്‍ താഴെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത്. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായി. എച്ച്.ഡി.എഫ്.സി ബാങ്ക്, കാനാറ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഫെബ്രുവരിയിലും പഞ്ചാബ് നാഷണല്‍ ബാങ്ക് ഏപ്രിലിലും ആക്‌സിസ് ബാങ്ക് മെയ് മാസത്തിലും പലിശ ഉയര്‍ത്തി. എസ്.ബി.ഐ പലിശ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ നല്‍കുന്ന എഫ്.ഡി നിരക്കുകള്‍ താരതമ്യം ചെയ്യാം.

എസ്.ബി.ഐ:46 ദിവസം മുതല്‍ 179 ദിവസംവരെ കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് മുക്കാല്‍ ശതമാനം പലിശയാണ് എസ്.ബി.ഐ വര്‍ധിപ്പിച്ചത്. ഇതോടെ 4.75 ശതമാനത്തില്‍നിന്ന്5.50 ശതമാനമായി ഈ കാലയളവിലെ പലിശ ഉയര്‍ന്നു. 180 ദിവസം മുതല്‍ 210 ദിവസംവരെ കാലയളവില്‍ 5.75 ശതമാനത്തില്‍നിന്ന് ആറ് ശതമാനവമായും പലിശ കൂട്ടിയിട്ടുണ്ട്. 211ദിവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെവരെയുള്ള പലിശയാകട്ടെ ആറ് ശതമാനത്തില്‍നിന്ന് 6.25 ശതമാനവുമായും വര്‍ധിപ്പിച്ചു. 


എച്ച്.ഡി.എഫ്.സി ബാങ്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് വിവിധ കാലയളവുകളില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്ന പലിശ. 18 മാസം മുതല്‍ 21 മാസംവരെയുള്ള കാലയളവിലെ പലിശ നിരക്കാണ് ഫെബ്രുവരിയില്‍ പരിഷ്‌കരിച്ചത്. അതുപ്രകാരം ഏഴ് ശതമാനത്തില്‍നിന്ന് 7.25 ശതമാനമായി. 

ഐ.സി.ഐ.സി.ഐ ബാങ്ക് വിവിധ കാലയളവുകളില്‍ മൂന്നു ശതമാനം മുതല്‍ 7.20 ശതമാനം വരെയാണ് ഐ.സി.ഐ.സി.ഐ ബാങ്ക് പലിശ നല്‍കുന്നത്. 15 മാസം മുതല്‍ രണ്ട് വര്‍ഷംവരെയുള്ള കാലയളവിലാണ് ഉയര്‍ന്ന പലിശ. 7.20 ശതമാനം. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 17 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 

കാനാറ ബാങ്ക് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളില്‍ നാല് മുതല്‍ 7.25 ശതമാനം വരെയാണ് കാനാറ ബാങ്ക് പലിശ നല്‍കുന്നത്. 444 ദിവസത്തെ എഫ്.ഡിക്കാണ് ഉയര്‍ന്ന പലിശ. 7.25 ശതമാനം. ഫെബ്രുവരി 19 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഒരു വര്‍ഷത്തേക്ക് 6.85 ശതമാനവുമാണ് പലിശയായ 7.20 ശതമാനം നല്‍കുന്നത്. മെയ് 13 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.ഒരു വര്‍ഷത്തേക്ക് 6.85 ശതമാനവുമാണ് പലിശ.

പഞ്ചാബ് നാഷണല്‍ ബാങ്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പി.എന്‍.ബി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത്. 400 ദിവസത്തെ നിക്ഷേപത്തിനാണ്ഉയര്‍ന്ന നിരക്ക്. 7.25 ശതമാനം. ഏപ്രില്‍ 12 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.

 

 

Verified by MonsterInsights