സ്വർണ വില ഇടിഞ്ഞു: ആശ്വാസം നേരിയത് മാത്രം, 54000 ത്തിന് മുകളില്‍ തന്നെ.

മെയ് മാസത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും സ്വർണ വില 54000 ത്തിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുകയാണ്. പവന്‍ വില 50000ത്തിന് മുകളിലേക്ക് എത്തിയപ്പോള്‍ തന്നെ സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരെ മറിച്ച് സ്വർണത്തില്‍ നിക്ഷേപം ഇറക്കിയവരുടെ കാര്യമാണെങ്കില്‍ വില കൂടുന്നത് അവരെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്.560 രൂപയായിരുന്നു ഇന്നലെ പവന് വർധിച്ചത്. ഇതോടെ ഒരു പവന്‍ വില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 54000 ത്തിന് മുകളിലേക്ക് എത്തി. 54280 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. എന്നാല്‍ നേരിയ ആശ്വാസമായി വിലയില്‍ ഇന്ന് ആശ്വാസ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് വിപണിയില്‍ നിന്നും വരുന്ന വാർത്ത.പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 54080 ലേക്ക് എത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6760 രൂപയിലാണ് ഇന്നത്തെ വില്‍പ്പന. 6785 രൂപ എന്നതായിരുന്നു ഇന്നലത്തെ നിരക്ക്. ഇടിവ് ആശ്വാസമാണെങ്കിലും വില ഇപ്പോഴും 54000 ത്തിന് മുകളില്‍ തന്നെ നില്‍ക്കുകയാണ്. 

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റിന് പവന് 216 രൂപ കുറഞ്ഞ് 59000 ലേക്ക് എത്തി. 59216 എന്നതായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാം വില 27 രൂപ കുറഞ്ഞ് 7402 ല്‍ നിന്നും 7375 രൂപയുമായി. 18 കാരറ്റ് സ്വർണത്തില്‍ പവന് 160 രൂപയുടേയും ഗ്രാമിന് 20 രൂപയുടേയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില യഥാക്രമം 44248, 5531 രൂപയുമായി.

അതേസമയം, ഇന്നലത്തെ 560 ന് പുറമെ ബുധനാഴ്ച 320 രൂപയും പവന് വർധിച്ചിരുന്നു. ഇതോടെ ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചു. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. ഈ നിരക്കിന് സമീപത്തായാണ് വില ഇപ്പോഴും തുടരുന്നത്. ഒരു പവന് 800 രൂപയുടെ ഇടിവോടെയായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. 52440 രൂപയായിരുന്നു അന്നത്തെ നിരക്ക്. മൂന്നാം തിയതി 400 രൂപ കുറഞ്ഞതോടെ വില 52600 ആയി. ല്‍ ഈ മാസത്തിലെ കുറഞ്ഞ നിരക്കാും ഇതാണ്. അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണയാണ് വില വർധിച്ചത്. പവന് 680 രൂപയും വർധിച്ച് 53,600 രൂപയിലുമായിരുന്നു അക്ഷയ തൃതീയ ദിനത്തില്‍ രാവിലെ വ്യാപാരം നടന്നത്. എന്നാല്‍ വൈകീട്ടോടെ വീണ്ടും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് വന് 54040 രൂപയും എന്ന നിരക്കിലേക്ക് എത്തിയത്.


Verified by MonsterInsights