സ്കൂൾ തുറക്കൽ;നിർബന്ധമല്ല ഹാജരും യൂണിഫോമും

നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ വിദ്യാർഥികളുടെ ഹാജർ,യൂണിഫോം എന്നിവ നിർബന്ധമാക്കില്ല. ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യമറിയിച്ചത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള മാർഗ രേഖ ഈ മാസം അഞ്ചിനകം പുറപ്പെടുവിക്കും. നവംബർ ഒന്നിനു 1 മുതൽ ഏഴുവരെയും 10, 12 ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്.മറ്റ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ മുതൽ ഉച്ചവരെയായിരിക്കും.

dance

ക്ലാസിൽ വിദ്യാർത്ഥികളുടെ എണ്ണം 20 മുതൽ 30 വരെയായി
നിജപ്പെടുത്തും. ഹയർ സെക്കൻഡറി ബാച്ചുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിരിക്കും. സ്കൂൾ തുറക്കലിനു മുന്നോടിയായി രക്ഷിതാക്കൾ, സ്റ്റാഫ് അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം ചേരും. സ്കൂളിൽ കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവയ്ക്കുന്നത് ഒഴിവാക്കും.
സ്കൂളിനു സമീപത്തെ കടകളിൽ കുട്ടികൾ ഒത്തുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള അക്കാഡമിക് കലണ്ടറും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസും പുനഃക്രമീകരിക്കും. സ്കൂൾ ബസുകളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights