Present needful information sharing
അസംസ്കൃത എണ്ണവിലയിലെ വർധനവും മറ്റ് ആഗോള കാരണങ്ങളും രണ്ടാംദിവസവും വിപണിയെ ബാധിച്ചു. സെൻസെക്സ് 135 പോയന്റ് നഷ്ടത്തിൽ 57,147ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,088ലുമാണ് വ്യാപാരം ആരംഭിച്ചത്.പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് രാജ്യത്തെ ജിഡിപി വളർച്ചാനിരക്ക് 8.5ശതമാനമായി കുറച്ചു. ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില വർധന കണക്കിലെടുത്താണിത്.
ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്സ്, നെസ് ലെ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഒഎൻജിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വിപ്രോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.നിഫ്റ്റി മെറ്റൽ, മീഡിയ, ഫാർമ ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും ചാഞ്ചാട്ടം പ്രകടമാണ്.