Present needful information sharing
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോളകാരണങ്ങളാണ് ഈയാഴ്ചയും വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 228 പോയന്റ് താഴ്ന്ന് 57,604ലിലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 17,198ലുമാണ് വ്യാപാരം ആരംഭിച്ചത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാത്തതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഈയാഴ്ചയും വിപണിയെ ബാധിക്കാനാണ് സാധ്യത.
കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, ബിപിസിഎല്‍, ബ്രിട്ടാനിയ, എല്‍ആന്‍ഡ്ടി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, ഡിവീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.