Present needful information sharing
യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ വിപണിയിൽ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെൻസെക്സ് 56,000നും താഴേയ്ക്കുപതിച്ചു. ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തിൽ തുടരുന്നത്. സെൻസെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തിൽ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. സൈനിക നീക്കത്തിന് റഷ്യ മുതിർന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. 2014നുശേഷം ഇതാദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ പ്രധാനമായും നഷ്ടത്തിൽ. നെസ്ലെ മാത്രമാണ് നേരിയ നേട്ടത്തിലുള്ളത്.ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. മൂന്നുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.