സെന്‍സെക്‌സില്‍ നഷ്ടം, തകര്‍ച്ചയില്‍ മുന്നില്‍ ഐടി.

മുംബൈ: കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം വിപണിയില്‍ തിരിച്ചിറക്കം. മുന്‍ സാമ്പത്തിക വര്‍ഷത്തെ ജിഡിപി കണക്കുകള്‍ പുറത്തുവരാനിരിക്കെയാണ് വിപണിയില്‍ നഷ്ടം. പ്രതീക്ഷയിലും കുറഞ്ഞ വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്ന ആശങ്കയാണ് വിപണിയില്‍ വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 400 പോയന്റ് താഴ്ന്ന് 55,525ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തില്‍ 16,560ലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടൈറ്റാന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, എഫ്എംസിജി, ഐടി, മീഡിയ, ഫാര്‍മ തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകലില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Verified by MonsterInsights