സെൻസെക്സ് താഴ്ന്നത് 700 പോയന്റ് നഷ്ടത്തിൽ മുന്നിൽ ധനകാര്യ ഓഹരികൾ

കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം സൂചികകളിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതാണ് വിപണിയെ ബാധിച്ചത്. ബാങ്ക്, ഓട്ടോ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ.സെൻസെക്സ് 700 പോയന്റ് നഷ്ടത്തിൽ 55,544ലിലും നിഫ്റ്റി 159 പോയന്റ് താഴ്ന്ന് 16,634ലിലുമാണ് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപറേഷൻ, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights