സെൻസെക്സിൽ 100 പോയന്റ് നേട്ടം: നിഫ്റ്റി 17,300 കടന്നു

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ ചാഞ്ചാട്ടത്തോടെ തുടക്കം. റഷ്യ യുക്രൈൻ അനിശ്ചിതത്വം തുടരുകയാണെങ്കിലും വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സ് 101 പോയന്റ് നേട്ടത്തിൽ 57,964ലിലും നിഫ്റ്റി 36 പോയന്റ് ഉയർന്ന് 17,323ലുമാണ് വ്യാപാരം നടക്കുന്നത്.മാരുതി സുസുകി, ഇൻഫോസിസ്, വിപ്രോ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ടൈറ്റാൻ, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ഐടിസി, നെസ് ലെ, എൻടിപിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി, മീഡിയ, മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബാങ്ക്, എഫ്എംസിജി, റിയാൽറ്റി സൂചികകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights