Present needful information sharing
ആഗോളതലത്തിലെ അനിശ്ചിതത്വം വിപണിയെ വീണ്ടും നഷ്ടത്തിലാക്കി. നിഫ്റ്റി 17,150ന് താഴെയാണ് വ്യാപാരം ആരംഭിച്ചത്.സെൻസെക്സിലെ നഷ്ടം 399 പോയന്റാണ്. 57,285 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 117 പോയന്റ് താഴ്ന്ന് 17,128ലുമെത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. കോൾ ഇന്ത്യ, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, റിയാൽറ്റി തുടങ്ങിയ സൂചികകളാണ് നഷ്ടത്തിൽ. മീഡിയ, മെറ്റൽ, ഐടി സൂചികകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരംനടക്കുന്നത്.