Present needful information sharing
കഴിഞ്ഞ ദിവസത്തെ നേട്ടം ആവർത്തിച്ച് സൂചികകൾ. സെൻസെക്സ് 400 പോയന്റ് ഉയർന്ന് 58,198ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 17,440ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടിസിഎസ്, ഇൻഫോസിസ്, ഐടിസി, ചില ധനകാര്യ ഓഹരികൾ എന്നിവയിലെ നിക്ഷേപക താൽപര്യമാണ് വിപണി നേട്ടമാക്കിയത്. അതേസമയം, വിപണിയിൽ അസ്ഥിരത തുടരനുള്ള നിലനിൽക്കുന്നുണ്ട്. യുഎസിലെ പത്തുവർഷത്തെ കടപ്പത്ര ആദായം 2.42ശതമാനത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു. വർധിക്കുന്ന ബോണ്ട് ആദായം സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാക്കിയേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ആണ് നേട്ടത്തിൽ മുന്നിൽ. സൂചിക 1.33ശതമാനം ഉയർന്നു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, റിയാൽറ്റി, ഫാർമ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്.