ഷവർമയുണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗനിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. 

ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.

എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. ഇത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്.പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം.

മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിട്ട് വർഷങ്ങൾ ഏറെയായിട്ടില്ല. ഓട്ടോമന്‍ തുര്‍ക്കികളുടെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയെന്ന ഡോണര്‍ കബാബിന്റെ ജന്മനാട്. 1860 കളിലാണ് ഇത് പ്രചാരം നേടിയത്. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത ബന്ധത്തെ തുടർന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടില്‍ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറുന്നതും. അറേബ്യൻ നാടുകളിൽ ഒരിക്കൽപ്പോലും അപകടമുണ്ടാക്കാത്ത ഷവർമയെങ്ങനെ ഇവിടെമാത്രം വില്ലനാകുന്നു. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം.

Verified by MonsterInsights