സിമ്പിളായി വീട്ടിലിരുന്നും ആധാർ പുതുക്കാം; ഇക്കാര്യങ്ങൾ മാത്രം മതി

ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെയായി നീട്ടി. പത്തുവർഷത്തിലേറെയായി ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. ആധാർ പുതുക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളേയോ ആധാർ സേവാ കേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്. ഇതുമല്ലെങ്കിൽ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നും ആധാർ പുതുക്കാവുന്നതാണ്.

വീട്ടിലിരുന്ന് ആധാർ പുതുക്കാനായി ഇങ്ങനെ ചെയ്യേണ്ടത്: ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. . https://myaadhaar.uidai.gov.in/ ഈ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്തശേഷം ആധാർ നമ്പറും കാപ്ചയും നൽകുമ്പോൾ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നമ്പറിലേക്ക് ഒരു ഒടിപി വരും. ശേഷം ഒടിപി രേഖപ്പെടുത്തിയാൽ ആധാർ അപ്ഡേഷൻ പേജിൽ എത്താനാകും.

പ്രധാനമായും ഈ പേജിൽ രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി പ്രൂഫ് എന്നീ രേഖകളാണ് അടയാളപ്പെടുത്തേണ്ടത്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്താൽ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് സെന്റാകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്”

ഇനി ആധാർ അപ്‌ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്‌സൈറ്റിൽ തന്നെ ആധാർ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതിയാകും.”

friends travels
Verified by MonsterInsights