സാരിക്കും ചുരിദാറിനും ബൈ, മഴക്കാലത്തും കിടിലൻ ഫാഷൻ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഴക്കാലമെന്ന് പറഞ്ഞാൽ ആകെ മടുപ്പുള്ളൊരു കാലമാണ്. ഒന്നു പുറത്തിറങ്ങിയാൽ ആകെ അങ്ങ് നനയും. വസ്ത്രങ്ങൾ ഉണങ്ങാനും പാട്. ഇങ്ങനെയൊക്കെ ആണെങ്കിലും മഴക്കാലമെന്ന് കരുതി ഫാഷനോട് ബൈ പറയാൻ പറ്റില്ലല്ലോ. നല്ല മികച്ച ഫാഷൻ തന്നെ മഴക്കാലത്ത് പരീക്ഷിക്കാം. പക്ഷേ, വേനൽകാലം പോലെ എല്ലാതരം വസ്ത്രങ്ങളും മഴക്കാലത്ത് അനുയോജ്യമാവണമെന്നില്ല. മഴക്കാലത്ത് ഫാഷണബിളാവാൻ പാലിക്കാം ഈ സിമ്പിൾ ടിപ്സ്

തിരഞ്ഞെടുക്കാം ലൂസ് വസ്ത്രങ്ങൾ”മഴക്കാലത്ത് കട്ടിയുള്ള വസ്ത്രങ്ങൾക്ക് പകരമായി ലൂസ് ടോപ്പ്‌സ് ധരിക്കുന്നതാണ് നല്ലത്. നമ്മളെ കൂടുതല്‍ കംഫര്‍ട്ടാക്കി നിലനിര്‍ത്തുന്നതിനും നനഞ്ഞാലും നമ്മളുടെ ശരീരത്തിന് ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനും ലൂസ് വസ്ത്രങ്ങൾ സഹായിക്കും. പെട്ടെന്ന് ഉണങ്ങികിട്ടുവാനും ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. 

സാരിക്കും ചുരിദാറിനുമെല്ലാം ബൈ പറയാം

കുര്‍ത്ത, ചുരിദാര്‍, സാരി എന്നിവയെല്ലാം മഴക്കാലത്ത് മാറ്റി നിർത്തുന്നതാണ് നല്ലത്. ചെറിയ ടോപ്പുകളും ടീ ഷര്‍ട്ട്, ലൈറ്റ് വേയ്റ്റ് ഷര്‍ട്ട് എന്നിവയെല്ലാം തിരഞ്ഞെടുക്കാം. നീളം കൂടിയ വസ്ത്രങ്ങളിൽ പെട്ടെന്ന് ചെളിപിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. പോളിസ്റ്റര്‍ പോലെയുള്ള ചുളിവ് വീഴാത്ത മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. 

ഡാർക്ക് ഷേയ്ഡ് വസ്ത്രം തിരഞ്ഞെടുക്കാം

നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ലൈറ്റ് ഷേയ്ഡിനേക്കാള്‍ മനോഹരമായിരിക്കുക ഡാര്‍ക്ക് ഷേയ്ഡ് ആണ്. കാരണം, മഴക്കാലത്ത് നമ്മള്‍ നനയാനും അതുപോലെ, വസ്ത്രങ്ങളില്‍ ചെളിയാകുവാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ട് ഡാര്‍ക്ക് ഷേയ്ഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഡാര്‍ക്ക് ബ്ലൂ, ഡാര്‍ക്ക് ബ്രൗണ്‍, ബ്ലാക്ക് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത്തരം നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനനുസരിച്ച് മൊത്തത്തില്‍ ബാലന്‍സ് ചെയ്യുവാന്‍ ശ്രദ്ധിക്കണം. 

ഷൂസല്ല, മഴയത്ത് അഴക് ചെരുപ്പാണ്

മഴക്കാലത്ത് ആദ്യം മാറ്റേണ്ടത് ഷൂ ഉപയോഗമാണ്. ഓപ്പണ്‍ ആയിട്ടുള്ള നല്ലപോലെ എയര്‍ സര്‍ക്കുലേഷന്‍ ഉള്ള ചെരിപ്പുകള്‍ ധരിക്കുന്നതാണ് നല്ലത്. വെള്ളത്തിലൂടെയെല്ലാം നടക്കുമ്പോൾ ഷൂസ് നനഞ്ഞാൽ അത് ഉണങ്ങാൻ കൂടുതൽ സമയം വേണം. മാത്രവുമല്ല, നനഞ്ഞ ഷൂസിന് ദുർഗന്ധവും ഉണ്ടാകും. മഴക്കാലത്ത് പാദസംരക്ഷണം ഉറപ്പാക്കുവാനും ഇത് നല്ലതാണ്. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഡാര്‍ക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.

ഹെവി ആഭരണങ്ങൾ വേണ്ട

കാലാവസ്ഥയോട് ചേരുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം ഹെവിയായി ആഭരണങ്ങള്‍ ധരിക്കുന്നത് മഴക്കാലത്ത് ഒട്ടും യോജിക്കുന്നതല്ല. ഇത് കൂടുതല്‍ ഇറിറ്റേഷന്‍ ഉണ്ടാക്കിയെന്നുവരാം. അതിനാല്‍, ധരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ തിരഞ്ഞെടുക്കുക. മെറ്റാലിക് ആഭരണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. സിമ്പിൾ ബാഗ് സ്റ്റൈൽ ചെയ്യാം

മഴക്കാലത്ത് ലെതര്‍ ബാഗുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

 ഇതിനുപകരമായി ട്രാന്‍പരന്റ് ബാഗുകള്‍, വിനൈല്‍ ഹാന്റ്ബാഗ്, എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഒതുങ്ങികിടക്കുന്ന ബാഗുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 

Verified by MonsterInsights