സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറുമായി മോട്ടോറോള എഡ്ജ് 30 പ്രോ പുറത്തിറക്കി

മോട്ടോറോളയുടെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോൺ എഡ്ജ് 30 പ്രോ പുറത്തിറക്കി. 49999 രൂപയാണ് ഇതിന് വില. ക്വാൽകോമിന്റെ ശക്തിയേറിയ സ്നാപ്ഡ്രാഗൺ 8 ജെൻ വൺ പ്രൊസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. 60 എംപി സെൽഫി ക്യാമറയും 50 എംപി പ്രധാന സെൻസറായെത്തുന്ന ഡ്യുവൽ റിയർ ക്യാമറയുമാണിതിന്.

jaico 1

ഫ്ളിപ്കാർട്ടിൽ മാർച്ച് നാലിന് വിൽപന ആരംഭിക്കും. ഫ്ളിപ്കാർട്ടിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. റീട്ടെയിൽ സ്റ്റോറുകളിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ 5000 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. ഇതുവഴി ഫോൺ 44,999 രൂപയ്ക്ക് വാങ്ങാനാവും. കൂടാതെ മോട്ടോറോള എഡ്ജ് പ്രോ ഉപഭോക്താക്കൾക്ക് 10000 രൂപ വിലമതിക്കുന്ന റിലയൻസ് ജിയോ ആനുകൂല്യങ്ങളും ലഭിക്കും.

> സവിശേഷതകൾ

6.7 ഇഞ്ച് 10 ബിറ്റ് ഒഎൽഇഡി എച്ച്ഡിആർ10 പ്ലസ് ഡിസ്പ്ലേയാണ് മോട്ടോറോള എഡ്ജ് 30 പ്രോയ്ക്ക്. പ്രീമിയം ത്രീഡി സാറ്റിൻ മാറ്റ് ഗ്ലാസ് ആണിതിന. ഐപി52 റേറ്റിങ് ഉള്ള വാട്ടർ ഡസ്റ്റ് റസിസ്റ്റൻസും ഫോണിനുണ്ട്. 144 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട് സ്ക്രീനിന്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ വൺ പ്രൊസസറിൽ 8ജിബി എൽപിഡിഡിആർ5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുണ്ട്. 5ജി കണക്റ്റിവിറ്റിയുള്ള ഫോണിൽ 13 5ജി ബാൻഡുകൾ പിന്തുണയ്ക്കും.

ട്രിപ്പിൽ റിയർ ക്യാമറയിൽ 50 എംപി പ്രൈമറി സെൻസറും, 50 എംപി വൈഡ് ക്യാമറയുമാണുള്ളത്. മൂന്നാമത്തെ ക്യാമറ മാക്രോ ക്യാമറയാണ്. എച്ച്ഡിആർ10 പ്ലസ് ഫോർമാറ്റിൽ 8കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഇതിൽ സാധിക്കും. 60 എംപി ആ ണ് സെൽഫി കാമറ. ഡോൾബി അറ്റ്മോസ് സർട്ടിഫിക്കേഷനുള്ള സ്റ്റീരിയോ സ്പീക്കറുകളാണിതിന്. 4800 എംഎഎച്ച് ബാറ്ററിയിൽ 68 വാട്ട് ടർബോ ചാർജിങ് സൗകര്യമുണ്ട്. 15 മിനിറ്റിൽ 50 ശതമാനം ചാർജ് ചെയ്യാനാവും. ആൻഡ്രോയിഡ് 12 സ്റ്റോക്ക് വേർഷൻ ഓഎസ് ആണ് ഫോണിന്. ആൻഡ്രോയിഡ് 13, 14 അപ്ഡേറ്റുകൾ ഇതിൽ ലഭിക്കുമെന്നും കമ്പനി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights