നാട്ടില്‍ കള്ളന്മാരുടെ എണ്ണം കൂടി വന്നപ്പോള്‍ അതൊരു ഗോള്‍ഡണ്‍ ഓപ്പര്‍ച്ച്യൂണിറ്റിയാണെന്ന് തോന്നിയ ആ നിമിഷമായിരുന്നു ആര്‍ദേഷിര്‍ ബുര്‍ജോര്‍ജി സൊറാബ്ജി ഗോദ്റേജ് എന്ന അഭിഭാഷകന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്തിയ ഗോദ്റെജ് കമ്പനി ജൈത്രയാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. അതായിരുന്നു ഇന്ത്യയിലെ ലോക്ക് വിപ്ലവത്തിന്റെ തുടക്കവും.അതിസുരക്ഷാ സംവിധാനങ്ങളോടെ രാജ്യത്ത് അവതരിച്ച ആദ്യത്തെ പൂട്ടും താക്കോലും മുതല്‍ ഇന്ത്യയിലെ ആദ്യത്തെ സേഫും ആദ്യ പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടിയും ആദ്യത്തെ ടൈപ്പ് റൈറ്ററും പിന്നെ റെഫ്രിജറേറ്ററും സോപ്പും ഹെയര്‍ കളറും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഗോദ്റെജിന്റെ വിജയ കഥ സംഭവബഹുലമാണ്.