സൗജന്യമായി  ഗ്യാസ്  സിലിണ്ടർ ലഭിക്കും! അപേക്ഷിക്കാൻ  ഈ രേഖകൾ നിർബന്ധം

സൗജന്യ സിലിണ്ടർ:
കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് സൗജന്യ സിലിണ്ടർ കണക്ഷനുകൾ നൽകാൻ തീരുമാനം. ഈ സ്കീമിന് കീഴിൽ പ്രയോജനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള സിലിണ്ടർ കമ്പനി ഓഫീസ് വഴി അപേക്ഷിക്കാൻ സാധിക്കും. റേഷൻ കാർഡ്, ആധാർ കാർഡ്,  സിലിണ്ടർ ലഭിക്കാൻ അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ബുക്ക്, മൊബൈൽ നമ്പർ തുടങ്ങിയ രേഖകൾ  നിർബന്ധമാണ്.

മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കുടുംബത്തിലെ ആർക്കും മുമ്പ് സിലിണ്ടർ കണക്ഷൻ ഉണ്ടാകരുതെന്നും നിർബന്ധമുണ്ട്. അപേക്ഷിച്ചതിന് ശേഷം നിങ്ങളുടെ രേഖകൾ പരിശോധിക്കപ്പെടും. 3 മാസത്തിന് ശേഷം നിങ്ങൾക്ക് സൗജന്യ സിലിണ്ടറിന് അർഹതയുണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് SMS ലഭിക്കും. തുടർന്ന് സിലിണ്ടറും സ്റ്റൗവും ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും നൽകും. അപ്പോൾ നിങ്ങൾക്ക് ഒരു രൂപ സിലിണ്ടർ സബ്‌സിഡി ലഭിക്കും. 240 ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.”

Verified by MonsterInsights