സൗജന്യമായി വിമാനത്തിൽ യാത്ര ചെയ്യണോ; സംഭവം സിംപിളാണ് ഗയ്സ്

വിമാനത്തിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്, കാരണം എത്രയും പെട്ടെന്ന് എത്താനുളള യാത്രമാർഗമാണ് വിമാനം എന്നത്. ഇതു വരെ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലാത്ത ഒരുപാട് പേരുണ്ട്. അവർക്കെല്ലാം സന്തോഷം നൽകുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. ചില സമയങ്ങളിൽ വിമാനത്തിന് കൂടിയ നിരക്കായിരിക്കും. എന്നാൽ സൗജന്യമായി വിമാനത്തിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ഞെട്ടേണ്ട സത്യം തന്നെയാണ്. നിങ്ങൾക്ക് കാശ് മുടക്കില്ലാതെ യാത്ര ചെയ്യാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുക.

ആദ്യമായി യാത്ര ചെയ്യുന്നവരേക്കാളും മുൻപ് യാത്ര ചെയ്തവർക്കാണ് ഇത് കൂടുതൽ ലഭിക്കുക. മുൻപ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിൻ്റുകൾ ലഭിക്കും. ഈ പോയിൻ്റുകൾ നിങ്ങൾ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും. ഈ പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കുന്നു. ഇതിന് എയർ മൈൽ എന്നാണ് വിളിക്കുന്നത്.

സൗജന്യമായി വിമാനത്തിൽ യാത്ര ചെയ്യണോ;

ഇതിഹാസങ്ങള്‍ക്ക് മരണമില്ല’; 12 വര്‍ഷം നിര്‍ത്തിയിട്ട ടാറ്റ സുമോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍
എങ്ങനെയൊക്കെ എയർ മൈലുകൾ നേടാം എന്ന് അറിഞ്ഞിരിക്കാം. അതായത് നിങ്ങൾ ബുക്ക് ചെയ്യുന്ന എയർലൈൻസിൻ്റെ സൈറ്റിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കും. അത് പോലെ നിങ്ങൾ നടത്തുന്ന ഏത് ഇടപാടുകൾക്കും റിവാർഡ് ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും നിങ്ങൾക്ക് പോയിൻ്റുകൾ ലഭിക്കും. അതേ സമയം ഹോട്ടലുകളിലും കാർ വാടകയ്ക്ക് എടുക്കുമ്പോഴും എല്ലാം ഇടപാട് നടത്തുന്നത് വഴി ലഭിക്കുന്ന പോയിൻ്റുകൾ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും.

 

ഒരു പോയിൻ്റ് എന്നാൽ 1 രൂപ എന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് 10000 പോയിൻ്റ ഉണ്ടെങ്കിൽ 10000 രൂപയായി നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ. ഇതല്ലാത്ത പക്ഷം വിമാനത്തില്‍ ബുക്കിംഗ് ഫുള്‍ ആണെന്നും ടിക്കറ്റ് ലഭ്യമല്ലെന്നുമുള്ള അറിയിപ്പായിരിക്കും ലഭിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ലൈറ്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഇല്ലെന്ന് വേണമെങ്കില്‍ പറയാം.

എയര്‍ലൈനുകള്‍ ഡിമാന്‍ഡിന് അനുസരിച്ച് ഒരു സര്‍വീസിന് ഓവര്‍ബുക്കിംഗ് സ്വീകരിക്കുന്നു. ഒരു വിമാനത്തില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് വെക്കുക. ആ വിമാനത്തിലെ ടിക്കറ്റ് റദ്ദാക്കുന്ന ആളുകളുടെ ശരാശരി എണ്ണത്തെ അടിസ്ഥാനമാക്കി എയര്‍ലൈനുകള്‍ എല്ലാ ടിക്കറ്റുകളും ഓവര്‍ബുക്ക് ചെയ്യും. ടിക്കറ്റുകള്‍ റദ്ദ് ചെയ്യപ്പെടുമ്പോള്‍ സീറ്റുകള്‍ കാലിയാക്കി പോകുന്നത് കമ്പനിക്ക് നഷ്ടമാണെല്ലോ.

ഇനി ഇലക്ട്രിക് ഹൈവേയുടെ വരവാണ്; അതിവേഗം ബഹുദൂരം വികസനം
ടിക്കറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് എത്ര ടിക്കറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യണമെന്ന് എയര്‍ലൈനുകള്‍ തീരുമാനിക്കുന്നത്. ഇവ പലപ്പോഴും കൃത്യമാണ്. വളരെ അപൂര്‍വമായി മാത്രമേ മറുത്ത് സംഭവിക്കാറുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ നല്‍കി രംഗം ശാന്തമാക്കാന്‍ വിമാന കമ്പനികള്‍ ശ്രമിക്കും. തങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരെ വഞ്ചിക്കാതിരിക്കാനുമാണ് വിമാനക്കമ്പനികള്‍ ഈ ട്രിക്കുകള്‍ പ്രയോഗിക്കന്നതെന്നാണ് പറയപ്പെടുന്നത്.

ഇതിനിടയ്ക്ക് ഗോ ഫസ്റ്റും ലുഫ്താൻസയും തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് അതിലും ഉളളത്. എഞ്ചിനുകൾ കേടായത് കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതേ പ്രശ്നമാണ് ലുഫ്താൻസയും നേരിടുന്നത്. മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താൻസ റദ്ദാക്കിയത്.

അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻ്റ് വിറ്റ്നിയുടെ ഇൻ്റർനാഷണൽ എയ്റോ എഞ്ചിൻ നിർമിച്ചതിൽ വന്ന പിഴവ് ലുഫ്താൻസ ആരോപിച്ചിരുന്നു. എയർക്രാഫ്റ്റുകളുടെ എഞ്ചിൻ നിർമിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും എല്ലാം പ്രധാനിയാണ് പ്രാറ്റ് ആൻ്റ് വിറ്റ്നി എന്ന കമ്പനി. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യൻ എയർലൈൻസുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവർ. രണ്ട് എയർലൈനുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്

Verified by MonsterInsights