സ്ഥിരം ജോലിയാകുന്നതിന് മുമ്പ് ഒരു വരുമാനം വേണ്ടേ? ഇതാ നിരവധി താല്‍ക്കാലിക സർക്കാർ ജോലികള്‍

കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻറെ കീഴിൽ വരുന്ന ഗവ.ഹോം ഫോർ ബോയ്സിൽ കൗൺസിലർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രായപരിധി : 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 14 വെകുന്നേരം അഞ്ച് മണി. wcdkerala.gov.in ഫോൺ : 0495 2378920

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയിലേക്ക് ജെപിഎച്ച്എൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം.യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ലഭ്യമാക്കണം. വിലാസം: കോർഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫോൺ: 9072574339. മെയിൽ vayomithramkkdblock@gmail.com

Leave a Reply

Your email address will not be published. Required fields are marked *